| Monday, 13th December 2021, 9:19 am

വാരണാസിയില്‍ മോദി ഉദ്ഘാടനം ചെയ്യുന്നത് 339 കോടി രൂപയുടെ ക്ഷേത്ര പദ്ധതി; തെരഞ്ഞെടുപ്പില്‍ 'കണ്ണുംനട്ട്' ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നീക്കങ്ങള്‍ വേഗത്തിലാക്കി ബി.ജെ.പി. നിരവധി പദ്ധതികളാണ് കേന്ദ്രം യു.പിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പല പദ്ധതികളുടേയും പേരില്‍ യു.പിയിലേക്ക് കേന്ദ്രം അടുത്തിടെ ഫണ്ടുകള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ്.

399 കോടിയുടെ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.പിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഉദ്ഘാടനം ചെയ്യും.

മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

നേരത്തെ, 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2020 മുതല്‍ പ്രൊപ്പോസലുകളുടെയും അത് അംഗീകരിച്ചു നല്‍കുന്നതിന്റെയും വേഗത കൂട്ടിയെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 28,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: PM To Inaugurate ₹ 339 Crore Temple Project In Varanasi Today: 10 Points

We use cookies to give you the best possible experience. Learn more