ന്യൂദല്‍ഹി: രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ മോദി നടത്തിയ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദിയുടെ പ്രസംഗം ചട്ട ലംഘനം അല്ലെന്ന് കമ്മീഷന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഭൂരിപക്ഷ (ഹിന്ദു) സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയന്നിട്ട് ന്യൂനപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
മോദിയുടേത് വര്‍ഗീയതും വിഭജനം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രസംഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
മോദിക്കും അമിത്ഷാക്കുമെതിരെയുള്ള പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തുളള ഹരജിയില്‍ സുപ്രീംകോടതി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിനും സൈന്യത്തിന്റെ പേരില്‍ ഇരുവരും വോട്ട് ചോദിച്ചതിനും എതിരെ പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് പരാതി.