| Wednesday, 30th March 2022, 2:54 pm

ഏത് പൊതുമേഖലാ കമ്പനി വില്‍ക്കണം, കര്‍ഷകരെ എങ്ങനെ കൂടുതല്‍ കഷ്ടപ്പെടുത്താം! മോദി ദൈനംദിനം ചെയ്യുന്ന കാര്യങ്ങളുടെ 'പട്ടിക' പങ്കുവെച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വര്‍ധിപ്പിക്കുക, കര്‍ഷകരെ കൂടുതല്‍ നിസ്സഹായരാക്കുക, യുവാക്കള്‍ക്ക് തൊഴില്‍ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ നല്‍കുക എന്നിവയൊക്കെയാണ് മോദിയുടെ ദൈനംദിന ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിലുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ ദൈനംദിന ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക – പെട്രോള്‍, ഡീസല്‍, ഗ്യാസ് നിരക്കുകളില്‍ എത്ര വര്‍ധനവ് കൊണ്ടുവരണം, ജനങ്ങളുടെ ചെലവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങനെ നിര്‍ത്താം, ഏത് പൊതുമേഖലാ കമ്പനി വില്‍ക്കണം, ഒരിക്കലും നടക്കാത്ത തൊഴില്‍ സ്വപ്നങ്ങള്‍ എങ്ങനെ യുവാക്കള്‍ക്ക് നല്‍കാം, കാണിക്കാം, എങ്ങനെ കര്‍ഷകരെ കൂടുതല്‍ കഷ്ടപ്പെടുത്താം,” രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ധന വിലയില്‍ വലിയ രീതിയിലുള്ള വര്‍ധനവ് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം.

Content Highlights: “PM’s Daily To-Do List Includes…”: Rahul Gandhi Targets Prime Minister

We use cookies to give you the best possible experience. Learn more