| Saturday, 12th August 2017, 12:57 pm

വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണം: മോദിയോട് മുസ്‌ലിം വനിതാ ലോ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഓള്‍ ഇ്ന്ത്യ മുസ്‌ലിം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചു.

മുസ് ലിം വിവാഹ ഉടമ്പടിയുടെ ഒരുമാതൃക പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചുകൊണ്ടായിരുന്നു ഇത്തരമൊരു ആവശ്യം അവര്‍ മുന്നോട്ടുവെച്ചത്. ആധാറുമായി ബന്ധിപ്പിക്കുന്നത് വിവാഹ ഉടമ്പടിയുടെ ആധികാരികത ഉറപ്പുവരുത്താനും അത് വ്യാജമായി സൃഷ്ടിക്കപ്പെടുന്നത് തടയാനും സാധിക്കുമെന്നാണ് ഇവരുടെ അവകാശവാദം.

മുത്തലാഖുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിവാഹ ഉടമ്പടിയുടെ ഒരു മാതൃക മുന്നോട്ടുവെയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ മുത്തലാഖ് അനുവദിക്കില്ല ചട്ടവും ഉള്‍പ്പെടുത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉടമ്പടിയുടെ മാതൃകയുമായി മുസ്‌ലിം ലോ ബോര്‍ഡ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

“മുസ്‌ലിം വിവാഹ ഉടമ്പടി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കി നല്‍കണമെന്ന് ഞങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹവും ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്.” സംഘടനയുടെ ചെയര്‍മാന്‍ ഷൈസ്ത ആംബര്‍ പറഞ്ഞു.

ഈ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കുകയും വരന്റെയും വധുവിന്റെയും ആധാര്‍ നമ്പര്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അതുവഴി സ്ത്രീകള്‍ തട്ടിപ്പിന് ഇരയാവുന്നത് തടയാനാവുമെന്നും ഇവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more