ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് യു.പി എന്ന് മോദി അവകാശപ്പെട്ടു.
” ഒരിക്കല്‍ രാജ്യത്തിന്റെ വികസനത്തിന് ഒരു തടസമായി കണ്ടിരുന്ന യു.പി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വികസന പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു,”
മോദി അവകാശപ്പെട്ടു.
മുന്‍ യു.പി ഭരിച്ചിരുന്നത് മാഫിയകളും ഗുണ്ടകളുമാണെന്ന് ആരോപിച്ച മോദി യോഗിയുടെ സര്‍ക്കാര്‍ യു.പിയില്‍ വികസനം കൊണ്ടുവെന്നും പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് മോദിയുടെ ‘പ്രശംസ’.
നേരത്തെ, യു.പിയില്‍ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാരിന് വന്ന പാളിച്ചകളെച്ചൊല്ലി പാര്‍ട്ടിക്കകത്തുതന്നെ വലിയ ആശങ്കയുണ്ടയാിരുന്നു.
യോാഗിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും യോഗിയെ തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യത്തില്‍ നിലനിര്‍ത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ചെറുതല്ലാത്ത ആശങ്ക തന്നെയാണ് നല്‍കിയിരിക്കുന്നത്. 2022ലാണ് തെരഞ്ഞെടുപ്പ്.