കാഠ്മണ്ഡു: ശ്രീരാമാന്‍ നേപ്പാളിയാണെന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ അവകാശവാദത്തിന് പിന്നാലെ വിശദീകരണവുമായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം.
അയോധ്യയുടെ പ്രാധാന്യത്തെയും സാംസ്‌കാരിക മൂല്യത്തെയും തരംതാഴ്ത്താന്‍ ഉദ്ദേശിച്ചുക്കൊണ്ടുള്ളതായിരുന്നില്ല ഒലിയുടെ പ്രസ്താവന എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ശ്രീരാമനെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും നിരവധി ഐതീഹ്യവും പരാമര്‍ശങ്ങളും നടന്നിട്ടുള്ളതിനാല്‍, ശ്രീരാമനെക്കുറിച്ചും രാമായണത്തെക്കുറിച്ചും ബന്ധപ്പെട്ട നാഗരികതയെക്കുറിച്ചും പ്രതിപാദിക്കുന്ന വിശാലമായ സാംസ്‌കാരിക ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പ്രാധാന്യമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ
അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രംഗത്തെത്തിയത്.
യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നുമായിരുന്ന ഒലിയുടെ പ്രസ്താവന. ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ലെന്നും ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ