| Friday, 8th January 2016, 11:41 am

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസിഡര്‍: ആമിര്‍ ഖാനെ മാറ്റിയതില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം ആമിര്‍ ഖാനെ നീക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് മന്ത്രി മഹേഷ് ശര്‍മ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കരാര്‍ അവസാനിച്ചതുകൊണ്ടാണ് ആമീര്‍ഖാനെ സ്ഥാനത്ത് നിന്നും നീക്കിയതെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുള്ള വിശദീകരണം. പ്രതിഫലമില്ലാത്ത സേവനമായതിനാല്‍ കരാറില്‍ ഒപ്പു വച്ചിരുന്നില്ലെന്നാണ് സൂചന. ആമിറുമായി കരാര്‍ ഉണ്ടായിരുന്നോ എന്നകാര്യം ടൂറിസം മന്ത്രി വിശദീകരിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിംഗില്‍ നിന്നും ആമിറിനെ മാറ്റി അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് നിയമിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനമാണ് ചെയ്തതെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബഹുമാനിക്കുന്നിവെന്നാണ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറ്റിയ തീരുമാനത്തോടുള്ള  ആമിര്‍ ഖാന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more