ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്റ്റീജ് പദ്ധതിയാണ് സ്വച്ഛ് ഭാരത്. ശുചിത്വസുന്ദര ഇന്ത്യയാണ് മോദിയുടെ ലക്ഷ്യം. 2014 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പദ്ധതി നാളിതുവരെ എത്തുമ്പോഴേക്കും വിജയിച്ചോ ഇല്ലയോ എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്തായാലു പദ്ധതിയിലേക്ക് താരങ്ങളേയും പ്രമുഖരേയും മോദി ക്ഷണിക്കുന്നത് പതിവാണ്.
ഇത്തവണ മോദിയുടെ നറുക്ക് വീണത് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പറുമായ അജിന്‍ക്യാ രഹാനെയ്ക്കാണ്. തന്റെ തിരക്കിട്ട ഷെഡ്യൂളിനിടിയില്‍ അല്‍പ്പം സമയം കണ്ടെത്തി സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിക്കണമെന്നാണ് മോദി രഹാനെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് രഹാനെയ്ക്ക് മോദി അയച്ച കത്ത് താരം പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ പദ്ധതിയില്‍ പങ്കെടുത്തിരുന്നു.
മോദിയുടെ ക്ഷണം രഹാനെയും സ്വീകരിച്ചിട്ടുണ്ട്. ക്ഷണം തനിക്ക് ലഭിച്ച ബഹുമതിയാണെന്നാണ് രഹാനെ ട്വീറ്റ് ചെയ്തത്.
Respected @narendramodi ji. I”m truly humbled to receive this letter from you. It”s my honour to participate in SWACHHATA HI SEVA movement. pic.twitter.com/cIvbzr4jTN
— ajinkyarahane88 (@ajinkyarahane88) September 22, 2017