| Sunday, 5th April 2020, 4:22 pm

'നന്ദി മമ്മൂക്ക'; രാത്രി ഒമ്പത് മണിയുടെ ദീപം തെളിയിക്കലിന് പിന്തുണ പ്രഖ്യാപിച്ച മമ്മൂട്ടിക്ക് നന്ദിയറീച്ച് മോദി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയറിച്ച് നടന്‍ മമ്മൂട്ടിക്ക് നന്ദിയറിച്ച് പ്രധാനമന്ത്രി മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ നന്ദി പ്രകടനം.

ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി മമ്മൂട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.

നേരത്തെ നടന്‍ മോഹന്‍ലാലും ദീപം തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയറിച്ച് രംഗത്ത് എത്തിയിരുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാവണമെന്ന് ആഗ്രഹിക്കുന്നുന്നെന്നും അഭ്യര്‍ത്ഥിക്കുന്നെന്നുമായിരുന്നു മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്.

. കൊവിഡ് എന്ന് മഹാവിപത്തിനെതിരെ ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടവും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു.’പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നായിരുന്നു ലിജോയുടെ പരിഹാസം.

ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more