| Tuesday, 20th April 2021, 9:31 pm

പരിശ്രമിച്ചാല്‍ നമുക്ക് കണ്ടെയ്ന്‍മെന്റ് സോണും കര്‍ഫ്യൂവും പോലും വേണ്ടിവരില്ല, പിന്നെയാണോ ലോക്ക്ഡൗണ്‍: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് ചാനലുകളിലൂടെ നടത്തിയ പ്രസംഗത്തിലാണ് മോദി ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്.

കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വീശിയടിച്ചത്. പക്ഷെ എല്ലാവരും ഒന്നിച്ചു നിന്നാല്‍ അതിനെ തരണം ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ചുറ്റും നോക്കിയാല്‍ പലരും ആവശ്യമുള്ളവര്‍ക്ക് മരുന്നും ഭക്ഷണവും എല്ലാം എത്തിച്ചു നല്‍കുന്നത് കാണുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണം.

യുവജനങ്ങളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ ചെറിയ കമ്മിറ്റികള്‍ രൂപീകരിച്ച് എല്ലാവര്‍ക്കും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനുള്ള ബോധവത്കരണം നടത്തണം.

ഇങ്ങനെയൊക്കെ ചെയ്താല്‍ സര്‍ക്കാരുകള്‍ക്ക് കണ്ടയ്ന്‍മെന്റ് സോണും കര്‍ഫ്യൂവും ഒന്നും നടപ്പിലാക്കേണ്ടി വരില്ല. അപ്പോള്‍ പിന്നെ ലോക്ക്ഡൗണ്‍ എന്നൊരു ചോദ്യമേ ഉണ്ടാകില്ല. അതിന്റെ ആവശ്യമേയുണ്ടാകില്ല.

ലോക്ക്ഡൗണിനെ അവസാന വഴിയായേ പരിഗണിക്കാവൂയെന്ന് ഞാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നുണ്ട്. ലോക്ക്ഡൗണില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ കഠിനമായി പരിശ്രമിക്കണം. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളിലാണ് നമ്മള്‍ എല്ലാ ശ്രദ്ധയും നല്‍കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Narendra Modi says there’s no need for lock down if we are careful to keep covid protocol

Latest Stories

We use cookies to give you the best possible experience. Learn more