പാരിസ്: ഇന്ത്യയും പാക്കിസ്താനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള രണ്ട് രാജ്യങ്ങളാണെന്നും കശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ജി-7 ഉച്ചകോടിക്കിടെ ഡോണള്‍ഡ് ട്രംപുമായുള്ള കൂടികാഴ്ച്ചക്കിടെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.
‘ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നിരവധി ഉഭയകക്ഷി പ്രശ്‌നങ്ങളുണ്ടാവും. ഇതില്‍ മറ്റൊരു രാജ്യത്തെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഉഭയകക്ഷിപരമായി വിഷങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും ഞങ്ങള്‍ക്ക് കഴിയും.’ മോദി വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്താനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് കുടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീര്‍ വിഷയത്തെക്കുറിച്ച് കഴിഞ്ഞ രാത്രിയില്‍ മോദിയുമായി താന്‍ സംസാരിച്ചെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ തന്നെ ആവര്‍ത്തിച്ചിരുന്നു.
കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും അത് മതപരമായ വിഷയം കൂടിയാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.