| Thursday, 22nd December 2016, 12:44 pm

ഗംഗാ ശുദ്ധീകരണ പദ്ധതി പോലെ മറ്റൊരു പദ്ധതികൂടി വേണ്ടിവരും; മോദി ഗംഗാനദി പോലെ പരിശുദ്ധമെന്ന് പറഞ്ഞ ബി.ജെ.പിക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്


അപ്പോള്‍ ഗംഗാ ശുദ്ധീകരണ പദ്ധതി പോലെ മറ്റൊരു പദ്ധതികൂടി തുടങ്ങാന്‍ സമയമായെന്നും സോഷ്യല്‍ മീഡിയ പറയുന്നു. 


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാനദിയെ പോലെ പരിശുദ്ധനാണെന്ന ബി.ജെ.പി പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്ന ഗംഗാ നദിയുടെ ചിത്രങ്ങളടക്കമുള്ളവ പോസ്റ്റ് ചെയ്താണ് ജനങ്ങള്‍ ബി.ജെ.പി നിലപാടിനോട് പ്രതികരിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നദികളിലൊന്നാണ് ഗംഗയെന്ന് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അപ്പോള്‍ ഗംഗാ ശുദ്ധീകരണ പദ്ധതി പോലെ മറ്റൊരു പദ്ധതികൂടി തുടങ്ങാന്‍ സമയമായെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഗംഗാ നദി വൃത്തിയാക്കാനുള്ള പദ്ധതിപ്രകാരം 2,958 കോടി രൂപ ബി.ജെ.പി സര്‍ക്കാര്‍ ചെലവഴിച്ചെന്ന വിവരാവകാശ രേഖ സംബന്ധിച്ച വാര്‍ത്തയും സോഷ്യല്‍ മീഡിയ ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷം കൊണ്ട് ഇത്രയും തുക ഗംഗാ നദി വൃത്തിയാക്കാനുള്ള ” നമാമി ഗംഗ ” പദ്ധതിക്കായി ചെലവഴിച്ചെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം. എന്നിട്ടും ഇപ്പോഴത്തെ ഗംഗാ നദിയുടെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങള്‍ ബി.ജെ.പി പ്രസ്താവനയ്ക്ക് മറുപടിയായി സോഷ്യല്‍ മീഡിയ നല്‍കുന്നു.

സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്നും മോദി കോടികള്‍ കോഴവാങ്ങിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിലാണ് പ്രധാനമന്ത്രിയെ ന്യായീകരിച്ച് ബി.ജെ.പി. നരേന്ദ്രമോദി മോദി ഗംഗാനദിയെ പോലെ പരിശുദ്ധനാണെന്ന ബി.ജെ.പി വാദം. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് കഴിഞ്ഞ ദിവസം ഈ  പ്രസ്താവന നടത്തിയത്.


കൂടാതെ ഗംഗയുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരണമെന്നും ഗംഗാ മാതാവ് മക്കളായ നമ്മെ നദി വൃത്തിയാക്കാന്‍ വിളിക്കുകയാണെന്നുമുള്ള മോദിയുടെ മുന്‍ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


നരേന്ദ്ര മോദി ഗംഗയെ പോലെ പരിശുദ്ധന്‍ !(രവിശങ്കര്‍ പ്രസാദ് ), വാസ്തവം ! കരിഞ്ഞ ശവങ്ങളെ സൃഷ്ടിച്ച മോദിയെ ഉപമിക്കാന്‍ കരിഞ്ഞ ശവങ്ങള്‍ ഒഴുകുന്ന ഗംഗയെക്കാള്‍ നല്ല ഉപമ വേറെയുണ്ടോയെന്ന ചോദ്യവും സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നു.

We use cookies to give you the best possible experience. Learn more