ന്യൂദല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. ‘ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട്’ എന്ന തലക്കെട്ടോടെയാണ് ലേഖനം ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചത്.
സമൂഹത്തില്‍ വൈരുദ്ധ്യങ്ങള്‍ക്കിടയിലും പാലമാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ലേഖനത്തില്‍ പ്രതിപാദിക്കുന്നു.
ദേശീയവാദിയാകാതെ സാര്‍വദേശീയതാവാദിയാകാന്‍ കഴിയില്ലെന്നും ദേശീയതയെ അംഗീകരിക്കുമ്പോള്‍ മാത്രമേ സാര്‍വദേശീയതാവാദം സാധ്യമാകൂ എന്നും ഗാന്ധി യങ് ഇന്ത്യയില്‍ കുറിച്ചത് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഞാനൊരു ടൂറിസ്റ്റായിരിക്കും, എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഞാനൊരു തീര്‍ത്ഥാടകനാകും’ എന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ലേഖനം ആരംഭിക്കുന്നത്.
ലേഖനത്തില്‍ ഐന്‍സ്റ്റീന്‍ ചാലഞ്ചും മോദി മുന്നോട്ട് വെക്കുന്നു.
പുതിയ തലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ഓര്‍മിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു ചാലഞ്ച് മുന്നോട്ട് വെക്കുന്നത്.
‘മഹാത്മാഗാന്ധിയുടെ വ്യക്തിത്വം.
അദ്ദേഹത്തിന്റെ ചിന്തകളുടെ ശക്തി.
അദ്ദേഹത്തിന്റെ ആഗോള സ്വാധീനം.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഐന്‍സ്റ്റീന്‍ ചാലഞ്ച് എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
‘ഗാന്ധിയുടെ ആശയങ്ങള്‍ ഭാവിതലമുറ ഓര്‍മിക്കുന്നുവെന്ന് ഞങ്ങള്‍ എങ്ങനെ ഉറപ്പാക്കും? ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചിന്തകരെയും സംരംഭകരെയും സാങ്കേതിക നേതാക്കളെയും ഞാന്‍ ക്ഷണിക്കുന്നു., ” എന്നും മോദി പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ