| Sunday, 26th May 2019, 8:49 am

ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടു, നമുക്കത് തടയണം; 'സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്' മുദ്രാവാക്യവുമായി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്ക സാത്ത്, സബക വികാസ് സബ്ക വിശ്വാസ്)എന്നതാണ് മോദി മുന്നോട്ട് വെക്കുന്ന പുതിയ മുദ്രാവാക്യം. കഴിഞ്ഞ് അഞ്ച് വര്‍ഷത്തില്‍ എന്‍.ഡി. എ സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് സബ്ക സാത്ത്, സബ്ക വികാസ് എന്ന മുദ്രാവാക്യമായിരുന്നു.

ന്യൂനപക്ഷങ്ങള്‍ പ്രതിപക്ഷത്ത് നിന്നും വഞ്ചിക്കപ്പെട്ടെന്നും നമുക്കത് തടയണമെന്നും മോദി പറഞ്ഞു.

‘മതത്തിന്റെയും ജാതിയുടേയും വിവേചനങ്ങളൊന്നും കൂടാതെ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം. നമ്മള്‍ 130 കോടി ജനങ്ങള്‍ ഉണ്ട്. ഇതാണ് നമ്മുടെ ഉത്തരവാദിത്വവും നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും. എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്ക സാത്ത്, സബക വികാസ് സബ്ക വിശ്വാസ്). ഇതാണ് നമ്മുടെ മന്ത്രം. ഇന്ത്യയിലെ എല്ലാ പാൗരനും വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. മോദി പറഞ്ഞു.

ഉപരാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട ശേഷം രാഷ്ട്രപതി ഭവന്റെ പുറത്ത് മാധ്യമങ്ങളെ കാണുമ്പോഴും മോദി ഇതേ വാചകം വീണ്ടും ആവര്‍ത്തിച്ചു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം എത്തിക്കുന്നതിന് വഴികാട്ടിയാവുന്നതാണ് സബ്ക സാത്ത്, സബ്ക വികാസ് സബ്ക വിശ്വാസ് എന്നത്. ഒരിക്കല്‍ കൂടി രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more