ന്യൂദല്‍ഹി: എന്‍.ഡി.എ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്ക സാത്ത്, സബക വികാസ് സബ്ക വിശ്വാസ്)എന്നതാണ് മോദി മുന്നോട്ട് വെക്കുന്ന പുതിയ മുദ്രാവാക്യം. കഴിഞ്ഞ് അഞ്ച് വര്‍ഷത്തില്‍ എന്‍.ഡി. എ സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് സബ്ക സാത്ത്, സബ്ക വികാസ് എന്ന മുദ്രാവാക്യമായിരുന്നു.
ന്യൂനപക്ഷങ്ങള്‍ പ്രതിപക്ഷത്ത് നിന്നും വഞ്ചിക്കപ്പെട്ടെന്നും നമുക്കത് തടയണമെന്നും മോദി പറഞ്ഞു.
‘മതത്തിന്റെയും ജാതിയുടേയും വിവേചനങ്ങളൊന്നും കൂടാതെ നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാം. നമ്മള്‍ 130 കോടി ജനങ്ങള്‍ ഉണ്ട്. ഇതാണ് നമ്മുടെ ഉത്തരവാദിത്വവും നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും. എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്ക സാത്ത്, സബക വികാസ് സബ്ക വിശ്വാസ്). ഇതാണ് നമ്മുടെ മന്ത്രം. ഇന്ത്യയിലെ എല്ലാ പാൗരനും വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. മോദി പറഞ്ഞു.