കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരായ മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി
national news
കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരായ മോദിയുടെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2018, 2:38 pm

ന്യൂദല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിങ്ങിനെ അഭിനന്ദിച്ച് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരെ മോദി നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി.

ഹരിവംശ് നാരായണിനെ കുറിച്ചുള്ള മോദിയുടെ വാക്കുകള്‍. നല്ല എഴുത്ത് കൊണ്ട് അനുഗ്രഹീതനായ വ്യക്തിയാണ് അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ജിയ്ക്ക് വേണ്ടപ്പെട്ടയാളുമായിരുന്നു. ഇപ്പോള്‍ നമ്മളെല്ലാവരും അദ്ദേഹത്തെ ആശ്രയിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് ബി.കെ ഹരിപ്രസാദിനെതിരായി അപകീര്‍ത്തികരമായി മോദി സംസാരിച്ചത്.

ഭീതിപടര്‍ത്തി കന്‍വാര്‍ യാത്ര; പൊലീസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു; നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചുപൂട്ടി

റൂള്‍ 238 ചൂണ്ടിക്കാട്ടി ആര്‍.ജെ.ഡി എം.പി മനോജ് കുമാറാണ് അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി വിഷയം ഉന്നയിച്ചത്.

പരാമര്‍ശത്തിലൂടെ മോദി സ്വന്തം പദവിയ്ക്കും സഭയുടെ അന്തസിനും കളങ്കം വരുത്തിയെന്ന് ബി.കെ ഹരിപ്രസാദ് പറഞ്ഞു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 200 അംഗ സംഘം: ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ മാധ്യമങ്ങളെ വരുതിയിലാക്കുന്നത്- ദ വയര്‍ അന്വേഷണ റിപ്പോര്‍ട്ട്

125 വോട്ടുകള്‍ നേടിയാണ് ഹരിവംശ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ബി.കെ. ഹരിപ്രസാദിനെ പരാജയപ്പെടുത്തിയത്. 105 വോട്ടുകളാണ് ബി.ജെ.പി നേടിയത്. എന്‍.സി.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് കൊണ്ട് അവസാന നിമിഷം കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് ഹരിപ്രസാദ്.