|

'മോദി എന്റെ സഹോദരന്‍ തന്നെ, പക്ഷേ തെരഞ്ഞെടുപ്പില്‍ പിന്തുണക്കില്ല'; പിന്തുണ മമതയ്ക്കും കോണ്‍ഗ്രസിനുമെന്ന് പ്രഹ്ലാദ് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും മോദിക്കും പിന്തുണ നല്‍കില്ലെന്ന് മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. തന്റെ പിന്തുണ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാണെന്നും പ്രഹ്ലാദ് മോദി പറഞ്ഞു.

ന്യായവില കട ഉടമ സംഘടനയുടെ അദ്ധ്യക്ഷന്‍ കൂടിയാണ് പ്രഹ്ലാദ് മോദി. തന്റെ സംഘടനയുടെ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിനാണെന്ന് ദംദമിലെ രബീന്ദഭവനിലെ സംഘടന യോഗത്തിന് ശേഷം പ്രഹ്ലാദ് മോദി പ്രഖ്യാപിച്ചു. ബംഗാളിലെ ഭക്ഷ്യവകുപ്പ് മന്ത്രി ജ്യോതിപ്രിയോ മല്ലിക്കും സൗഗത റോയ് എംപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.


”സ്റ്റാച്യൂ ഓഫ് യൂണിറ്റി, അഥവാ സ്റ്റേഡിയത്തില്‍ നിന്ന് ഓടുക”; തമിഴ് പരിഭാഷയില്‍ പുലിവാല് പിടിച്ച് സംഘാടകര്‍


മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണെന്നും പ്രഹ്ലാദ് മോദി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സംഘടന മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നേരിട്ട് പ്രചരണം നടത്തുമെന്ന് സംഘടന സെക്രട്ടറി ബിശ്വംഭര്‍ ബസു പറഞ്ഞു.

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മോദി വിരുദ്ധ പ്രചരണം സംഘടന ആരംഭിച്ചിരുന്നു. പ്രചരണ യോഗത്തില്‍ പ്രഹ്ലാദ് മോഡി പങ്കെടുക്കുകയും ചെയ്തിരുന്നു.