Advertisement
Daily News
രാജ്യത്തെ വൈദ്യുതീകരിക്കുന്നതിനായി സൗഭാഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി; ബി.പി.എല്‍ കുടുംബംങ്ങള്‍ക്ക് സൗജന്യ വൈദ്യുതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 25, 03:24 pm
Monday, 25th September 2017, 8:54 pm

 

ന്യൂദല്‍ഹി: 2019 മാര്‍ച്ചിനുള്ളില്‍ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തെ വൈദ്യുതികരിക്കുന്നതിന് 16,320 കോടി രൂപ ചെലവുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ഈ വര്‍ഷം അവസാനത്തോടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

ഗ്രാമങ്ങളിലെ വൈദ്യുതിവത്കരണത്തിനായി 14,025 കോടിരൂപയും നഗരങ്ങളിലേക്ക് 2295 രൂപയും ചെലവഴിക്കും. പദ്ധതിയ്ക്ക് കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങള്‍ 10ശതമാനവും തുകയിറക്കും. ബാക്കി തുക വായ്പയായി കണ്ടെത്തും.