| Monday, 20th January 2020, 7:41 pm

'പരീക്ഷ പേ ചര്‍ച്ചയല്ല വേണ്ടത്, ആളുകള്‍ക്ക് അവരുടെ ബിരുദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരം കൊടുക്കൂ'; മോദിയെ വിമര്‍ശിച്ച് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

പരീക്ഷ പേ ചര്‍ച്ചയുടെ പേരില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയമാണ് മോദി കളയുന്നതെന്ന് കപില്‍ സിബല്‍ ആരോപിച്ചു.

” പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതവര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ സമയം അദ്ദേഹം പാഴാക്കരുത്”, കപില്‍ സിബല്‍ എ.എന്‍.ഐ യോട് പറഞ്ഞു.

”ആളുകള്‍ക്ക് സി.ബി.എസ്.ഇ യെക്കുറിച്ചും അവരുടെ മറ്റ് ബിരുദത്തെപ്പറ്റിയും സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് അവര്‍ തുറന്ന് പറട്ടെ അങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് പോലും വ്യാജ ബിരുദമുണ്ടാക്കാന്‍ പറ്റില്ല”,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more