National
ടി.ഡി.പി മന്ത്രിമാരുടെ രാജി:വ്യോമഗതാഗത വകുപ്പ് ചുമതല നരേന്ദ്രമോദിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 09, 01:14 pm
Friday, 9th March 2018, 6:44 pm

ന്യൂദല്‍ഹി: വ്യോമഗതാഗത മന്ത്രി അശോക് ഗജപതി രാജു രാജിവച്ചതോടെ വകുപ്പ് ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

അശോക് ഗജപതി രാജുവിന്റെയും വൈ.എസ് ചൗധരിയുടെയും രാജി പ്രസിഡന്റ് സ്വീകരിക്കുന്നെന്നും വ്യോമഗതാഗതവകുപ്പ് ചുമതല ഇനി പ്രധാനമന്ത്രി വഹിക്കുമെന്നുമാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്.


Related: ‘ഒടുവില്‍ രാജി’; ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു


ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തത്തില്‍ പ്രതിഷേധിച്ചാണ് കേന്ദ്ര മന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാരായ വ്യോമയാന മന്ത്രി അശോക് ഗജപതി റാവു, വൈ എസ് ചൗധരി എന്നിവര്‍ കഴിഞ്ഞ ദിവസം രാജി വച്ചത്. നേരത്തെ ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാരും രാജി വെച്ചിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ആന്ധ്രയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുമായി പ്രധാനമന്ത്രി അവസാന നിമിഷം വരെ ചര്‍ച്ച നടത്തിയെങ്കിലും ഇരുവരും രാജിക്കത്ത് നല്‍കുകയായിരുന്നു.