റഷ്യ- ഉക്രൈന്‍ യുദ്ധം: മോദി സെലന്‍സ്‌കിയുമായും പുടിനുമായും സംസാരിക്കും
national news
റഷ്യ- ഉക്രൈന്‍ യുദ്ധം: മോദി സെലന്‍സ്‌കിയുമായും പുടിനുമായും സംസാരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 12:12 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് പുടിനുമായും സംസാരിക്കുമെന്ന് റിപ്പോര്‍ട്ട്.

നേരത്തെയും മോദി സെലന്‍സികിയുമായും പുടിനുമായും സംസാരിച്ചിരുന്നു.യുദ്ധം അവസാനിപ്പിക്കാനായി ഇന്ത്യ ഇടപെടണമെന്നാവശ്യമാണ് അന്ന് സെലന്‍സ്‌കി മുന്നോട്ട് വെച്ചത്.

യു.എന്നില്‍ രാഷ്ട്രീയ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.എന്നില്‍ ഇന്ത്യ റഷ്യയ്‌ക്കൊപ്പമോ ഉക്രൈനൊപ്പമോ നിന്നില്ല. നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഫെബ്രുവരി 25ന് മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായും സംസാരിച്ചിരുന്നു.

നിലവില്‍, ഉക്രൈനില്‍ കുടിങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഓപ്പറേഷന്‍ ഗംഗയിലൂടെ 2800 പേരെ കൂടി ഞായറാഴ്ച ഇന്ത്യയിലെത്തിച്ചു.13 വിമാനങ്ങള്‍ ആണ് ഇന്നലെ രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.

 

 

Content Highlights: PM Modi to speak to Zelensky, Putin today as conflict enters day 12