ന്യൂദല്‍ഹി: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഒളിമ്പിക്‌സിന്റെ ആവേശം രാജ്യത്തെ ജനങ്ങളിലേത്തിക്കാന്‍ പ്രത്യേക പരിപാടികളുമായി ദേശിയ കായിക മന്ത്രാലയം രംഗത്ത്. ഇതിന്റെ ഭാഗമായി ജൂലൈ 31 ന് “റണ്‍ ഫോര്‍ റിയോ” എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന ദേശീയ കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. ഇന്ത്യാ ഗേറ്റിന്റെ പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
“ഒളിമ്പിക്‌സ് ഫീവര്‍ ജനങ്ങളിലുണ്ടാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി റണ്‍ ഫോര്‍ ഇന്ത്യ എന്ന പേരില്‍ കൂട്ടയോട്ടം ഇന്ത്യാ ഗേറ്റ് പരിസരത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തെ കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ഫഌഗ് ഓഫ് ചെയ്യാന്‍ എത്താമെന്ന് അദ്ദേഹം പറയുകയായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് താരങ്ങള്‍ക്ക് ആവേശമേകാന്‍ പതിനായിരങ്ങള്‍ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.” മന്ത്രി പറഞ്ഞു.
ഇത് കൂടാകെ സെന്ററല്‍ പാര്‍ക്കില്‍ ഒളിമ്പിക്‌സ് വീക്ഷിക്കാനായി വലിയ സ്‌ക്രീനുകളും, വിജേന്ദര്‍ സിംഗിനെ പോലെയുള്ള ഇന്ത്യന്‍ ഒളിമ്പ്യന്മാരുടെ വലിയ കട്ടൗട്ടുകളും സ്ഥാപിക്കും. റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകളുടെ വിവരങ്ങള്‍ വിശദമാക്കുന്ന പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. ഇതെല്ലാം ജനങ്ങളില്‍ ഒളിമ്പിക്‌സിനെ കുറിച്ച് ജനങ്ങളില്‍ ഒരുത്സവ പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി പ്രത്യാശിച്ചു.