| Wednesday, 18th March 2020, 10:58 pm

പ്രധാനമന്ത്രി വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രി 8 മണിക്കായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

നേരത്തെ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പുതുക്കിയ തിയതി അറിയിക്കുക.

ജെ.ഇ.ഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 160 ആയി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുരുഗാമിലുമായി ഇന്ന് 5 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more