| Thursday, 28th June 2018, 9:00 am

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് നരകകവാടത്തില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ബി.ജെ.പിയുടെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ ആരംഭിക്കും. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂര്‍ ജില്ലയിലെ മഖറിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത്‌കൊണ്ടാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പരിപാടികള്‍ ആരംഭിക്കുക. നരക കവാടം എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.


ALSO READ: കേന്ദ്രത്തിന്റെ ജി.എസ്.ടി നയത്തില്‍ വന്‍ വീഴ്ച; രണ്ടു മാസത്തിനിടെ നടന്നത് 2000 കോടിയുടെ നികുതിവെട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍


വ്യാഴാഴ്ച റാലിയെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം കബീര്‍ ദാസിന്റെ പേരിലുള്ള ഒരു സ്ഥാപനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. കഴിഞ്ഞ മന്‍ കി ബാതില്‍ പ്രധാന മന്ത്രി 15ാം നൂറ്റാണ്ടിലെ കവിയായ കബീര്‍ദാസിനെ സ്മരിച്ചിരുന്നു.


ALSO READ: “അമ്മ”യില്‍ നിന്ന് രാജിവെച്ച നടിമാരുടേത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വി.എസ്


37 ബ്ലോക്കുകളും 4 സോണുകളുമായി ഒരുക്കുന്ന പടുകൂറ്റന്‍ റാലിയാണ് ഖൊരക്പൂരിലേതെന്നും, പ്രധാന പന്തലില്‍ ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി നേതാവായ ധര്‍മ്മേന്ദ്ര സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: ഇങ്ങനെയാണ് റയല്‍ മാഡ്രിഡ് അര്‍ജന്റീനയുടെ ലോകകപ്പ് ഇല്ലാതാക്കിയത്; നിര്‍ണ്ണായക വെളിപ്പെടുത്തലുമായ് ഏയ്ഞ്ചല്‍ ഡി മരിയ


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി ആയിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണകേന്ദ്രം.

തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രസ്താവനകള്‍ നേരത്തെ തന്നെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ പുറത്തിറക്കി തുടങ്ങിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി ഉമാ ഭാരതിയും തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയിലെ അമ്പലം പണിയുമെന്ന് പ്രസ്താവിച്ചിരുന്നു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more