ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക്?; മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ ട്വിറ്റര്‍ നിറഞ്ഞ് ട്രോളുകള്‍
Social Media
ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക്?; മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ ട്വിറ്റര്‍ നിറഞ്ഞ് ട്രോളുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th May 2020, 7:39 pm

രാജ്യത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമോ എന്നറിയാന്‍ രാജ്യം ഉദ്വേഗത്തോടെ കാത്തിരിക്കുന്ന മണിക്കൂറുകളില്‍ ട്വിറ്ററില്‍ പക്ഷേ, ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകള്‍ മാത്രമല്ല, തമാശകളും മീമുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോം. ലോക്ഡൗണ്‍ 4 എന്ന ഹാഷ്ടാഗില്‍ രസികന്‍ ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

മെയ് 17ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്. രാജ്യം നാലാം ഘട്ട ലോക്ഡൗണിലേക്ക് എന്ന സൂചനകള്‍ ഇപ്പോഴേ വന്നുകഴിഞ്ഞു. ഇതോടെയാണ് ട്വീറ്ററിനെ ട്രോളന്മാര്‍ ഏറ്റെടുത്തത്.

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സംസ്ഥാനങ്ങളുടെ അവസ്ഥ മനസിലാക്കാനും പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതിലും ലോക്ഡൗണ്‍ നീട്ടുമെന്ന സൂചനകളായിരുന്നു ഉയര്‍ന്നിരുന്നത്.

വിവിധ സിനിമകളിലെ ചില രംഗങ്ങള്‍ ഉപയോഗിച്ചാണ് പതിവുപോലെ മീമുകള്‍ എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക