| Wednesday, 8th May 2019, 12:04 pm

മോദി വാരാണസിയിലെ നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തു; ആരോപണവുമായി സഞ്ജയ് നിരുപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കാലത്തെ ഔറംഗസേബ് ആണെന്നും അവര്‍ വാരാണസിയില്‍ നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.

വാരാണസിയില്‍ എത്തിയതിന് ശേഷം എനിക്ക് കാണാന്‍ കഴിഞ്ഞത് നഗരത്തില്‍ നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു എന്നതാണ്. ലോഡ് വിശ്വനാഥില്‍ ദര്‍ശനം നടത്താന്‍ 550 രൂപ ഫീസ് ഇൗടാക്കുന്ന പുതിയ പരിഷ്‌ക്കാരവും നടപ്പാക്കിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് മോദി പുതിയ കാലത്തെ ഔറംഗസേബ് ആണെന്നാണ്. ബനാറസിലെ ജനങ്ങള്‍ ഔറംഗസേബിന്റെ ക്രൂര പ്രവൃത്തികള്‍ തടഞ്ഞപ്പോഴും അദ്ദേഹം ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു. നിരുപം മാധ്യമങ്ങളോട് പറഞ്ഞു.

വിശ്വാസികള്‍ക്ക് അവരുടെ ദൈവത്തിനെ കാണുന്നതിന് ടാക്‌സ് കൊടുക്കുക എന്ന പുതിയ കാലത്തെ ഔറംഗസേബിന്റെ പ്രവര്‍ത്തനത്തെ ഞാന്‍ പ്രതിരോധിക്കുന്നു. ഇതിലെ കൗതുകം എന്ന് പറയുന്നത് ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്ന നരേന്ദ്രമോദി തന്നെയാണ് ഹിന്ദു ക്ഷേത്രങ്ങളും തകര്‍ക്കുന്നത് എന്നതാണ്. അദ്ദേഹം കൂട്ടി ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമര്‍ശത്തില്‍ നിരുപം ബി.ജെ.പിയെ രൂക്ഷമായ് വിമര്‍ശിച്ചു.

ഞങ്ങള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ തന്നെ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മോദി രാജീവ് ജിയുടെ പേര് ഉപയോഗിച്ച ദിവസം തന്നെ അമേഠിയില്‍ സ്മൃതി ഇറാനിയുടെ തോല്‍വി ഉറപ്പിച്ചു. നിരുപം പറഞ്ഞു.

We use cookies to give you the best possible experience. Learn more