| Monday, 14th November 2016, 1:34 pm

പാവപ്പെട്ടവര്‍ സുഖമായി ഉറങ്ങുകയാണ്: ധനികരാണ് നെട്ടോട്ടമോടുന്നതെന്ന് നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. അതുകൊണ്ടാണ് ആളുകളെ ഇതുമറികടക്കാന്‍ സഹായിക്കാനായി താന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.


ലക്‌നൗ: 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം രാജ്യത്തെ പാവപ്പെട്ടവര്‍ സുഖമായി ഉറങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധനികര്‍ അങ്ങോട്ടു മിങ്ങോട്ടും നെട്ടോട്ടമോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധനികര്‍ക്കാണ് ഉറക്കമില്ലാതായത്. അവര്‍ ഉറക്കഗുളിക തേടി നടക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാ പൂരില്‍ ബി.ജെ.പിയുടെ മെഗാ റാലി അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ പണത്തിന് യാതൊരു ക്ഷാമവുമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി എവിടെയാണ് ഈ പണമൊക്കെ സൂക്ഷിച്ചിരിക്കുന്നതെന്ന് നമുക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“അഴിമതി ഇല്ലാതാക്കേണ്ടതുണ്ട്. അതിനായി ഓരോ വീടുതോറും കയറി പരിശോധന നടത്താന്‍ എനിക്കു കഴിയില്ല. അതിനാല്‍ ഞാന്‍ എല്ലാ നോട്ടുകളെയും ഒരുവിലയുമില്ലാത്ത കടലാസുകളാക്കി മാറ്റി” 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കാര്യം പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.

ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. അതുകൊണ്ടാണ് ആളുകളെ ഇതുമറികടക്കാന്‍ സഹായിക്കാനായി താന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.

വ്യത്യസ്തമായി നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുകളുണ്ടാവും. പക്ഷെ അതിന്റെ ഉദ്ദേശ്യം നല്ലതാണെന്നും മോദി പറഞ്ഞു.

We use cookies to give you the best possible experience. Learn more