| Wednesday, 1st November 2023, 5:06 pm

ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദിയും ഷെയ്ക്ക് ഹസീനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ബുധനാഴ്ച സംയുക്തമായി വെര്‍ച്വല്‍ മോഡ് വഴി മൂന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ നിശ്ചിന്താപൂരിനും ബംഗ്ലാദേശിലെ ഗംഗാനഗറിനും ഇടയിലുള്ള പ്രധാന റെയില്‍ ലിങ്ക് ഉള്‍പ്പടെ മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

65 കിലോമീറ്റര്‍ ഖുല്‍ന-മോഗ്ല തുറമുഖ റെയില്‍ ലൈന്‍, ബംഗ്ലാദേശിലെ രാംപാലിലെ മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ രണ്ടാമത്തെ യൂണിറ്റ് എന്നിവയാണ് മറ്റ് രണ്ട് പദ്ധതികള്‍.

അഗര്‍ത്തല – അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് ഒരു ചരിത്രനിമിഷമാണെന്നും ഇത് ഇന്ത്യയിലെ വടക്കുകിഴക്കും ബംഗ്ലാദേശും തമ്മിലുള്ള ആദ്യത്തെ റെയില്‍ പാതയാണെന്നും ഇന്ത്യ-ബംഗ്ലാദേശ് റെയില്‍ പാതയുടെ ഉദ്ഘാടനത്തില്‍ മോദി പറഞ്ഞു.

മൂന്ന് പദ്ധതികളും ഇന്ത്യയുടെ സഹായത്തോടെയുള്ള വികസന സംരഭംങ്ങളാണ്. 15 കിലോമീറ്റര്‍ അഗര്‍ത്തല – അഖൗറ lക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് അതിര്‍ത്തി കടന്നുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുമെന്നും അഗര്‍ത്തലയ്ക്കും ഇടയിലുള്ള ധാക്ക വഴിയുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

‘ഇന്ത്യ ബംഗ്ലാദേശ് സഹകരണത്തിന്റെ വിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.കഴിഞ്ഞ ദശാബ്ദങ്ങളായി നടന്നടക്കാത്ത കാര്യങ്ങളാണ് ഒമ്പത് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തത്,’ മോദി വീഡിയോ കോണ്‍ഫ്രെന്‍സില്‍ പറഞ്ഞു.

മൂന്നു പദ്ധതികളും ഇരു രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന സൗകര്യ വികസന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.

content highlight : PM Modi, Sheikh Hasina jointly inaugurate three development projects

Latest Stories

We use cookies to give you the best possible experience. Learn more