| Monday, 25th September 2017, 8:55 pm

'പാഠം ഉള്‍ക്കൊണ്ട്'; മാന്ദ്യമുണ്ടെന്ന് സമ്മതിച്ചതിനു പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സാമ്പത്തിക വിഷയങ്ങളില്‍ ഉപദേഷ്ടാവിനെ നിയമിച്ചു. നീതി ആയോഗ് അംഗം ബിബേക് ദബ്രോയ് തലവനായുള്ള സമിതിയെയാണ് പ്രധാനമന്ത്രി നിയോഗിച്ചിരിക്കുന്നത്.


Also Read: ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ലെന്ന് ദല്‍ഹി ഹൈക്കോടതി


നേരത്തെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് മോദി തുറന്ന് സമ്മതിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ സാമ്പത്തിക നില സുസ്ഥിരമായിരുന്നെന്നും എന്നാല്‍ മൂന്ന് മാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുവന്നിരിക്കുകയാണെന്നും ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ഉപദേശക സംഘത്തെ നിയോഗിച്ചതായും പ്രഖ്യാപനം വന്നത്.

അഞ്ച് അംഗങ്ങളുള്ള സമിതിയെയാണ് പ്രഖ്യാപിച്ചത്. സുര്‍ജിത് ഭല്ല, രതിന്‍ റോയ്, അഷിമ ഗോയല്‍ എന്നിവരും മെബര്‍ സെക്രട്ടറിയായി നീതി ആയോഗ് പ്രധാന ഉപദേശകന്‍ രത്തന്‍ വത്തലിനെയുമാണ് നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നിയോഗിക്കുന്ന സാമ്പത്തിക വിഷയങ്ങള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് സമിതിയുടെ ഉത്തരവാദിത്വം.

നേരത്തെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെല്ലാം പരാജയമാണെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യവളര്‍ച്ചയെ പിന്നോട്ടടിച്ചതായും കണക്കുകള്‍ ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സാമ്പത്തിക വിഷയങ്ങള്‍ക്കായി പുതിയ ടീമിനെ മോദി നിയോഗിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more