| Sunday, 6th November 2016, 6:02 pm

പ്രധാനമന്ത്രി മോദിയെ 'ഇന്‍ക്രഡിബിള്‍ ഇന്ത്യ' അംബാസഡറായി നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൂറിസത്തെ കുറിച്ച് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളായിരിക്കും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഇനിയുള്ള പരസ്യങ്ങളെന്ന് മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.


ന്യൂദല്‍ഹി: ടൂറിസം വകുപ്പിന്റെ “ഇന്‍ക്രഡിബിള്‍ ഇന്ത്യ” യുടെ പുതിയ അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. അമിതാഭ് ബച്ചനെയടക്കം സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ടൂറിസത്തെ കുറിച്ച് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളായിരിക്കും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഇനിയുള്ള പരസ്യങ്ങളെന്ന് മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.

മോദിയെ അംബാസഡറായി ഉയര്‍ത്തിക്കാണിക്കണമെന്ന് ടൂറിസം മന്ത്രി മഹേഷ്ശര്‍മ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയെ കുറിച്ചുള്ള വിദേശരാജ്യങ്ങളുടെ കാഴ്ചപ്പാട് മാറിയെന്നും മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് വിലയിരുത്തല്‍  ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


Read more: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ മാതാവിനെ ദല്‍ഹി പോലീസ് പിടിച്ചുകൊണ്ടു പോയി


മന്ത്രിയുടെ പ്രസ്താവനയെ ശരിവെച്ച് കൊണ്ട് ടൂറിസം വകുപ്പും രംഗത്തു വന്നിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ യു.എസ്, ജര്‍മ്മനി, ഫിജി, ഓസ്‌ട്രേലിയ, കാനഡ, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ അളവ് വര്‍ധിച്ചതായി മന്ത്രാലയം വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അസഹിഷ്ണുത വിവാദത്തില്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു മുന്‍ അംബാസഡറായിരുന്ന ആമിര്‍ഖാനെ പുറത്താക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more