| Wednesday, 6th November 2019, 8:30 am

ജനങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തേണ്ടത് ആവശ്യം- പ്രധാനമന്ത്രി, ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്രമേളയ്ക്ക് കൊല്‍ക്കത്തയില്‍ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ജനങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്ന തരത്തില്‍ ശാസ്ത്രം കൂടുതല്‍ വളരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യയിലെ ഏറ്റവും വലിയ രാജ്യാന്തര ശാസ്ത്ര മേളയായ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ [ ഐ.ഐ.എസ്.എഫ്] ഉദ്ഘാടനം ചെയ്യവെയായിരുന്നു മോദിയുടെ പരാമര്‍ശം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു പ്രധാനമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ഊര്‍ജതന്ത്രത്തിലെ പ്രമുഖ വ്യക്തിത്വമായ സി.വി രാമന്റെ ജന്‍മവാര്‍ഷിക ദിനമായ നാളെ മേളയില്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കും.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 12000 ശാസ്ത്ര പ്രതിനിധികള്‍ പങ്കെടുക്കും. വരും ദിനങ്ങളില്‍ ശാസ്ത്ര സാങ്കേതിക മാധ്യമ സമ്മേളനം, കൃഷി ശാസ്ത്രജ്ഞരുടെ കൂട്ടായ്മ, സയന്‍സ് ഫിലിം ഫെസ്റ്റ്, സ്റ്റാര്‍ട്ട് അപ്പ് സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍. ആറ് ലക്ഷം പേരെയാണ് ഫെസ്റ്റില്‍ സന്ദര്‍ശകരായി പ്രതീക്ഷിക്കുന്നത്. 28 വിഭാഗങ്ങളിലായി നടക്കുന്ന ത്രിദിന മേള വെള്ളിയാഴ്ച സമാപിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ പ്രാചീനകാലത്ത് മുന്നിലായിരുന്നെന്ന ചില കേന്ദ്ര മന്ത്രിമാരുടെ പരാമര്‍ശത്തെ പറ്റി മേളയിലുയര്‍ന്ന ചോദ്യത്തിന്
ശാസ്ത്രജ്ഞര്‍ക്ക് ശാസത്രീയ പരമായ സിദ്ധാന്തങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനാവൂ എന്നാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയരക്ടര്‍ ശേഖര്‍ സി. മാണ്ഡേ ഉത്തരം നല്‍കിയത്.

We use cookies to give you the best possible experience. Learn more