| Tuesday, 26th February 2019, 2:23 pm

ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ല; രാജ്യം സുരക്ഷിത കരങ്ങളില്‍: വ്യോമാക്രമണത്തെക്കുറിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലാകോട്ട് വ്യോമാക്രമണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെ രാജസ്ഥാനിലെ ചുരുവില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് ചുരു നിവാസികളുടെ മുന്നില്‍വെച്ച് താന്‍ ഉറപ്പുനല്‍കുകയാണ്. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല. ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്നും മോദി പറഞ്ഞു.

Also read:പാക്കിസ്ഥാനെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം; തന്ത്രപരമായി മറുപടി നല്‍കും: പ്രതികരണവുമായി പാക്ക് വിദേശകാര്യ മന്ത്രി

“ഇന്നത്തെ നിങ്ങളുടെ ഉത്സാഹം എനിക്കു മനസിലാവും. നിങ്ങള്‍ വേറൊരു മൂഡിലാണിന്ന്. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു, ഇന്ത്യ സുരക്ഷിത കരങ്ങളിലാണ്.” മോദി പറഞ്ഞു.

“ഇന്ത്യയെ തലകുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉറപ്പാണിത്. രാജ്യത്തിന്റെ പേര് മാഞ്ഞുപോകാന്‍ ഞാന്‍ അനുവദിക്കില്ല. രാജ്യത്തിന് ധീരരായ പട്ടാളക്കാരെ രാജസ്ഥാന്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു.” മോദി പറഞ്ഞു.

We use cookies to give you the best possible experience. Learn more