| Friday, 6th April 2018, 3:13 pm

പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനെതിരെ ഏപ്രില്‍ 12ന് ബി.ജെ.പി എം.പിമാര്‍ നിരാഹാര സമരം നടത്തും: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇരു സഭകളിലും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി നീണ്ടു പോകുന്നു എന്നുകാട്ടി ഏപ്രില്‍ 12ന് ബി.ജെ.പി എം.പിമാര്‍ നിരാഹാര സമരം നടത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ജനങ്ങളുടെ അനുഗ്രഹങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമവും കാരണം ബി.ജെ.പി ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയെന്നും ബി.ജെ.പിയുടെ രൂപീകരണത്തിന്റെ 38ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.


Also Read: ഹരിയാനയില്‍ വിവരാവകാശ പ്രവര്‍ത്തകനു നേരെ ആക്രമണം; ഇത് 10 ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണം


പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയവും നിഷേധാത്മക രാഷ്ട്രീയവുമാണ് മുന്നോട്ട് വെക്കുന്നതെന്നും, അതേസമയം, ഭരണകക്ഷിയായ ബി.ജെ.പി സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മോദി പറഞ്ഞതായി കേന്ദ്ര മന്ത്രി ആനന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചും ഒരു ചര്‍ച്ചകളും നടക്കാതെ സഭ പിരിച്ചുവിടുകയായിരുന്നു. തുടര്‍ച്ചയായ 21 ദിവസമാണ് സഭ ബഹളത്തെ തുടര്‍ന്ന് പിരിച്ചുവിടുന്നത്.


Also Read: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചത് അദ്ദേഹം മുസ്‌ലീമായതിനാല്‍: പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി


ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനെതിരെ തങ്ങള്‍ മുന്നോട്ടുകൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭാ സ്പീക്കര്‍ പരിഗണിക്കുന്നില്ലെന്നും അതിന്മേല്‍ ചര്‍ച്ച നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ എം.പി സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ കാവേരി വിഷയം ഉയര്‍ത്തിയും പ്രതിഷേധത്തിലായിരുന്നു.


Watch Dool News Video:

Latest Stories

We use cookies to give you the best possible experience. Learn more