വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്ക്. 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷത്തിനാണ് വില്‍പ്പനയ്ക്കായി പരസ്യപ്പെടുത്തിയത്. നാല് മുറിയും നാല് ബാത്ത്‌റൂമും ഉണ്ടെന്നും പരസ്യത്തില്‍ പറയുന്നു.
ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പരാതിയുമായി ബി.ജെ.പിക്കാര്‍ രംഗത്തെത്തിയതോടെ വിഷയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നിലവില്‍ പരസ്യം നീക്കം ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്.എസ്.പി അമിത് കുമാര്‍ പതക് പറഞ്ഞു. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എം.പി ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PM Modi’s Varanasi office put up for sale on OLX for Rs 7 crore, FIR lodged