ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.
ഉടന്‍ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബിറ്റ്‌കോയിന്‍ ഇന്ത്യ നിയമപരമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നെന്നും 500 ബിറ്റ്‌കോയിനുകള്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സര്‍ക്കാര്‍ വിതരണം ചെയ്യുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം പ്രത്യക്ഷപ്പെട്ട ട്വീറ്റ്.
ഡിസംബര്‍ 12 ന് പുലര്‍ച്ചെ 2.11 നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഒരു മണിക്കൂറിനകം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അധികൃതര്‍ അറിയിച്ചു.
നേരത്തെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റും ഹാക്ക് ചെയ്തിരുന്നു. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അന്ന് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നത്.
Content Highlight:PM Modi’s Twitter account hacked, now restored; tweet on Bitcoin deleted