പുതുച്ചേരി: പുതുച്ചേരി മേഖലയില്‍ ഡ്രോണുകള്‍ക്കും അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ക്കും(മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന വിമാനം) രണ്ട് ദിവസത്തേക്ക് നിരോധനം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതുച്ചേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് 29, 30 എന്നീ തിയതികളില്‍ ഡ്രോണുകള്‍ക്കും അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റ് പൂര്‍വ്വ ഗാര്‍ഗ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും പറക്കുന്നത് നിരോധിക്കാന്‍ പുതുച്ചേരി മേഖലയില്‍ 114 സി.ആര്‍.പി.സി പ്രകാരം ഉത്തരവ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗാര്‍ഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉത്തരവ് ലംഘിച്ചാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 188-ാം വകുപ്പും മറ്റ് പ്രസക്തമായ നിയമങ്ങളും അനുസരിച്ച് നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:PM Modi’s Puducherry visit: Drones, UAVs banned to tighten security