മോദിയുടെ കാശിയിലെ ഫോട്ടോഷൂട്ടിനെ ട്രോളുന്ന എല്ലാവരോടും കൂടിയ പറയുന്നേ. നിങ്ങള്‍ ഇങ്ങനെ ഒന്നും ചെയ്യരുത്…രാജ്യപുരോഗതിക്ക് വേണ്ടി ഉറക്കമിളച്ച് ഹോമം ചെയ്യുന്ന മോദിജിയെ ട്രോളുന്ന രാജ്യദ്രോഹികള്‍ ആകരുത് നിങ്ങള്‍. ഇതൊരു പുതിയ സംഭവം ഒന്നുമല്ലല്ലോ… നമ്മള്‍ എത്ര തവണ കണ്ടതാ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളും ഫോട്ടോഷോപ്പുകളും ഒക്കെ…
മോദിജി പറയാറുള്ള പോലെ തന്നെ ‘എവിടെയാണോ വിത്ത് ഉള്ളത്, അവിടെ നിന്നുമാണ് ഒരു മഹാവൃക്ഷം വളരാന്‍ ആരംഭിക്കുന്നത്’ അതേ, എവിടെയാണോ തെരഞ്ഞെടുപ്പ് നടക്കുന്നത് അവിടെ നിന്നും ആണ് ഒരു മഹാ ഫോട്ടോഷൂട്ടിനുള്ള ഫ്രെയിം ഉണ്ടാവുന്നത്…
രാത്രി ഒരു മണിക്ക് വാരാണസിയില്‍ വരുത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗി ആദിത്യനാധുമായി ചര്‍ച്ച ചെയ്യുന്നു…. എന്നിട്ട് രാത്രി അവിടെ മുഴുവന്‍ കറങ്ങി നടക്കുന്നു…. ജോലിക്കാരുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നു… ഗംഗയില്‍ മുങ്ങി നിവരുന്നു…. ഹോമങ്ങള്‍ നടത്തുന്നു…. ഇതെല്ലാം ചെയ്യുമ്പോള്‍ ഒരു ഫോട്ടോഗ്രാഫറുടെ കൂടെ കൂടെ കൂട്ടുന്നു…. നമ്മളി കപ്പിള്‍സ് ഗോള്‍സ്, റിലേഷന്‍ഷിപ് ഗോള്‍സ്, ഫ്രണ്ട്ഷിപ് ഗോള്‍സ് എന്നൊക്കെ പറയാറില്ലേ… അതുപോലെ ഒരു ഗോള്‍സ് ആണ് മോദിയും ഫോട്ടോഗ്രാഫറും തമ്മിലുള്ള ബന്ധം.
ജി എവിടെപ്പോയാലും വിക്രമന് മുത്തു എന്ന പോലെ ജീയുടെ കൂടെത്തന്നെ ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടാവും…. സ്മാര്‍ട്ട്‌ഫോണുകളുടെ ഈ കാലത്ത് ഫോട്ടോഗ്രാഫി എന്ന കല വഴിയാധാരം ആവാതിരിക്കാന്‍ വേണ്ടി ജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: PM Modi’s photoshoot| Trollodu Troll