ക്യാഷ്‌ലെസ് ആക്കാനൊന്നുമില്ല; ജനങ്ങള്‍ ഇപ്പോള്‍ തന്നെ പണമില്ലാത്ത അവസ്ഥയയിലെന്ന് രാഹുല്‍ ഗാന്ധി
Daily News
ക്യാഷ്‌ലെസ് ആക്കാനൊന്നുമില്ല; ജനങ്ങള്‍ ഇപ്പോള്‍ തന്നെ പണമില്ലാത്ത അവസ്ഥയയിലെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th December 2016, 2:37 pm

rahul


അദ്ദേഹം സമൂഹത്തില്‍ കറന്‍സി ഇല്ലാത്തവരാക്കുതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ മൂലം സമൂഹം ഇപ്പോള്‍ തന്നെ പണമില്ലാത്ത അവസ്ഥയിലായെന്നും രാഹുല്‍ പറഞ്ഞു.


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാഷ്‌ലെസ് എക്കണോമി ആശയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി ഓരോസമയത്തും ഓരോന്നാണ് പറയുന്നത്. ആദ്യം കള്ളപ്പണത്തിനെതിരായ യുദ്ധമെന്നു പറഞ്ഞു. പിന്നെ തീവ്രവാദത്തിനെതിരെന്ന് പറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയെ ക്യാഷ്‌ലെസ് ആക്കുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.  അദ്ദേഹം സമൂഹത്തില്‍ കറന്‍സി ഇല്ലാത്തവരാക്കുതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ മൂലം സമൂഹം ഇപ്പോള്‍ തന്നെ പണമില്ലാത്ത അവസ്ഥയിലായെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ത്യക്കാരെ പണമില്ലാത്തവരാക്കിയെന്നും സത്യസന്ധരായ ആളുകള്‍ ക്യൂവില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവംബബര്‍ 8ലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി പാവങ്ങള്‍ക്കെതിരായ യുദ്ധമാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.


കുറച്ച് വ്യവസായികള്‍ എട്ട് ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് കടമെടുത്തത്. എന്നാലിതുവരെ അത് തിരികെ അടച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു. അവരില്‍ നിന്ന് പണം തിരികെ പിടിക്കുന്നതിന് പകരം പ്രധാനമന്ത്രി ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.