എന്തൊരു നാണംകെട്ട ' ഹാപ്പി ബര്‍ത്ത് ഡേ'; മാധ്യമപ്രവര്‍ത്തനം ജീവനോടെയുണ്ടെങ്കില്‍ പോയി വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യൂ; മോദിയുടെ ജന്മദിനം ' ആഘോഷമാക്കിയ' മാധ്യമങ്ങളെ വിമര്‍ശിച്ച് ബി.വി. ശ്രീനിവാസ്
natioanl news
എന്തൊരു നാണംകെട്ട ' ഹാപ്പി ബര്‍ത്ത് ഡേ'; മാധ്യമപ്രവര്‍ത്തനം ജീവനോടെയുണ്ടെങ്കില്‍ പോയി വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യൂ; മോദിയുടെ ജന്മദിനം ' ആഘോഷമാക്കിയ' മാധ്യമങ്ങളെ വിമര്‍ശിച്ച് ബി.വി. ശ്രീനിവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th September 2021, 3:04 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ‘ആഘോഷമാക്കിയ’ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബി.വി. ശ്രീനിവാസ്.

നിലവില്‍ തൊഴിലില്ലായ്മ പ്രശ്‌നം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു മില്യണിലധികം ട്വീറ്റുകള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തനം ഇപ്പോഴും ജീവനോടെയുണ്ടെങ്കില്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യെന്നും അദ്ദേഹം പറഞ്ഞു.

” ഹലോ ഇന്ത്യന്‍ മാധ്യമങ്ങളെ, നിങ്ങള്‍ മോദിജിയുടെ ജന്മദിനം ആഘോഷിക്കുകയാണോ അതോ ഈ രാജ്യത്തെ യുവതയ്‌ക്കൊപ്പം ദേശീയ തൊഴിലില്ലായ്മ ദിനമോ?

തൊഴിലില്ലായ്മ പ്രശ്‌നത്തെക്കുറിച്ച് ഇതിനകം ഒരു മില്യണിലധികം ട്വീറ്റകള്‍ വന്നുകഴിഞ്ഞു, മാധ്യമപ്രവര്‍ത്തനം ഇപ്പോഴും ജീവനോടെയിരിപ്പുണ്ടെങ്കില്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യൂ,” അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് ഇത് എന്തൊരു നാണംകെട്ട ഒരു ഹാപ്പി ബര്‍ത്ത്‌ഡേ ആണെന്നും ഇന്ത്യ മുഴുവന്‍ അദ്ദേഹത്തിന് ദേശീയ തൊഴിലില്ലായ്മ ദിനം ആശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ മോദി ജീ എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മോദിക്ക് ആശംസ നേര്‍ന്നിരുന്നു. ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  PM Modi’s Birth Day