മാന്‍ വേഴ്സസ് വൈല്‍ഡില്‍ മോദി; കാട്ടില്‍ ആയുധങ്ങളുമായി കറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂദല്‍ഹി: ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നു. ആഗസ്റ്റ് 12നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
പരിപാടിയുടെ അവതാരകന് ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് മോദി യാത്ര ചെയ്യുന്നത്.
ഷോയുടെ ചില ഭാഗങ്ങള്‍ ഗ്രില്‍സ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു ചെറിയ തോണിയില്‍ മോദിയും ഗ്രില്‍സും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഒന്ന്.
മുളകൊണ്ട് ആയുധമുണ്ടാക്കുന്നതാണ് മറ്റൊരു രംഗം. കാട്ടില്‍ നിന്നും ശേഖരിച്ച മുളകളും മറ്റും എടുത്തുകൊണ്ട് ‘ഇത് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുമെന്ന്’ ഗ്രില്‍സിനോട് മോദി പറയുന്നുണ്ട്.
‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് താങ്കള്‍, താങ്കളെ ജീവനോടെ സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി’ എന്നാണ് ഇതിനു മറുപടിയായി ഗ്രില്‍സ് ചിരിച്ചുകൊണ്ട് പറയുന്നത്.
മൃഗസംരക്ഷണത്തെയും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായായാണ് പരിപാടി നടത്തുന്നത്.
കാട്ടിലും പര്‍വ്വതങ്ങളിലും വര്‍ഷങ്ങളോളം ജീവിച്ചയാളാണ് താനെന്നും ഈ കാലങ്ങള്‍ക്ക് തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നും അതിനാലാണ് ഇത്തരമൊരു പരിപാടി ചെയ്യുന്നതെന്നും മോദി പറഞ്ഞു.