| Wednesday, 29th September 2021, 9:03 pm

50,000 കോടിയുടെ 8 പദ്ധതികള്‍; പ്രഗതി യോഗത്തില്‍ അവലോകനം നടത്തി പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുധനാഴ്ച നടന്ന 38-ാമത് ‘പ്രഗതി’ യോഗത്തില്‍ 50,000 കോടി രൂപയുടെ എട്ട് പദ്ധതികള്‍ അവലോകനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന ഭരണസമിതിയ്ക്ക് സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ മള്‍ട്ടി-മോഡല്‍ പ്ലാറ്റ്‌ഫോമാണ് ‘പ്രഗതി’.

അവലോകനം ചെയ്ത് എട്ട് പദ്ധതികളില്‍ നാലെണ്ണം റെയില്‍വേ മന്ത്രാലയത്തിന്റെതും രണ്ടെണ്ണം ഊര്‍ജ്ജകാര്യ മന്ത്രാലയത്തിന്റെതും സിവില്‍ ഏവിയേഷന്റെയും ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിന്റെ ഓരോന്ന് വീതവുമാണ്.

എട്ട് പദ്ധതികള്‍ക്കുമായി ഏകദേശം 50,000 കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത്. ഒഡീഷ, ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ 7 സംസ്ഥാനങ്ങള്‍ക്കാണ് പദ്ധതിയുടെ ഫലം ലഭിക്കുക.

ഇതിന് മുന്‍പേ നടന്ന 37ാമത് പ്രഗതി യോഗത്തില്‍ 14.39 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PM Modi Reviews Projects Worth ₹ 50,000 Crore At “Pragati” Meeting

Latest Stories

We use cookies to give you the best possible experience. Learn more