ന്യൂദല്‍ഹി: ബുധനാഴ്ച നടന്ന 38-ാമത് ‘പ്രഗതി’ യോഗത്തില്‍ 50,000 കോടി രൂപയുടെ എട്ട് പദ്ധതികള്‍ അവലോകനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുന്ന ഭരണസമിതിയ്ക്ക് സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ മള്‍ട്ടി-മോഡല്‍ പ്ലാറ്റ്‌ഫോമാണ് ‘പ്രഗതി’.
അവലോകനം ചെയ്ത് എട്ട് പദ്ധതികളില്‍ നാലെണ്ണം റെയില്‍വേ മന്ത്രാലയത്തിന്റെതും രണ്ടെണ്ണം ഊര്‍ജ്ജകാര്യ മന്ത്രാലയത്തിന്റെതും സിവില്‍ ഏവിയേഷന്റെയും ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിന്റെ ഓരോന്ന് വീതവുമാണ്.
എട്ട് പദ്ധതികള്‍ക്കുമായി ഏകദേശം 50,000 കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത്. ഒഡീഷ, ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ 7 സംസ്ഥാനങ്ങള്‍ക്കാണ് പദ്ധതിയുടെ ഫലം ലഭിക്കുക.