| Thursday, 17th December 2020, 3:17 pm

കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ നരേന്ദ്ര മോദി; വെളിപ്പെടുത്തലുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ.

കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നരേന്ദ്രമോദി പ്രധാന പങ്ക് വഹിച്ചെന്നാണ് വിജയവര്‍ഗിയയുടെ വെളിപ്പെടുത്തല്‍. ‘ കിസാന്‍ സമ്മേള’നത്തില്‍വെച്ചായിരുന്നു വിജയവര്‍ഗിയ പ്രസ്താവന നടത്തിയത്.

ഇതുവരെ വെളിപ്പെടുത്താത്ത കാര്യമാണ് താന്‍ പറയാന്‍ പോകുന്നതെന്നും മറ്റാരോടും വെളിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു വര്‍ഗിയ ഇക്കാര്യം പറഞ്ഞത്.

” ഞാന്‍ മുമ്പ് പറയാത്ത ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ ആരോടും പറയരുത്. കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തില്‍ ആരെങ്കിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു)”

മാര്‍ച്ച് മാസത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചതോടെയാണ് 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയായിരുന്നു കമല്‍നാഥിന്റെ രാജി.

ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: PM Modi played ‘important role’ in downfall of Kamal Nath govt, claims Vijayvargiya

We use cookies to give you the best possible experience. Learn more