ന്യൂദല്‍ഹി: രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് എന്നത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫിസേഴ്സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കേവലം ചര്‍ച്ചാ വിഷയമല്ല. രാജ്യത്തിന്റെ ആവശ്യമാണ്’, മോദി പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് പഠനവിധേയമാക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ്, മോദി പറഞ്ഞു.
ഒറ്റ തെരഞ്ഞെടുപ്പായാല്‍ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.