ന്യൂദല്‍ഹി: ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താക്കറെയുടെ ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ട്വിറ്ററില്‍ എഴുതിയ കുറിപ്പാലാണ് മോദിയുടെ പരാമര്‍ശം.
‘ശ്രീ ബാലാസാഹേബ് താക്കറെ ജിയുടെ ജയന്തി ദിനത്തില്‍ ആദരാഞ്ജലികള്‍. ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊണ്ട അദ്ദേഹം ശക്തനായ നേതാവ് എന്ന നിലയില്‍ ഓര്‍മിക്കപ്പെടും,’ മോദി ട്വിറ്ററില്‍ കുറിച്ചു.
1926 ജനുവരി 23 ന് പൂനെയിലാണ് ബാല്‍ താക്കറെയുടെ ജനനം. 1960 ല്‍ ദിനപത്രത്തിലെ തന്റെ കാര്‍ട്ടൂണിസ്റ്റ് ജോലി അദ്ദേഹം ഉപേക്ഷിച്ചു. 1966 ജൂണ്‍ 19തിനാണ് താക്കറെ ശിവസേന രൂപീകരിക്കുന്നത്. 2012 നവംബര്‍ 17 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താക്കറെ അന്തരിച്ചത്.
ദീര്‍ഘനാളുകളായി എന്‍.ഡി.എയിലെ പ്രബലമായ കക്ഷികളിലൊന്നായിരുന്നു ശിവസേന. എന്നാല്‍ ബി.ജെ.പിയുമായുണ്ടായ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് ശിവസേന എന്‍.ഡി.എ മുന്നണിയിലെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
2019ലാണ് മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി എന്ന പേരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്.
Tributes to Shri Balasaheb Thackeray Ji on his Jayanti. He was unwavering when it came to upholding his ideals. He worked tirelessly for the welfare of people.