കൊല്‍ക്കത്ത: ടാഗോറിന്റെ മാതൃകാപരമായ ആശയങ്ങള്‍ അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ശക്തിയും പ്രചോദനവും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രവീന്ദ്രനാഥ് ടാഗോറിന്റെ 160ാം ജന്മവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
‘ടാഗോര്‍ ജയന്തിയില്‍, ഞാന്‍ മഹാനായ ഗുരുദേവ് ടാഗോറിനെ നമിക്കുന്നു. അദ്ദേഹത്തിന്റെ മാതൃകാപരമായ ആശയങ്ങള്‍ അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ശക്തിയും പ്രചോദനവും നല്‍കട്ടെ,’ മോദി പറഞ്ഞു.
അതേസമയം, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രവീന്ദ്രനാഥ ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തില്‍ മോദി ബംഗാള്‍ സന്ദര്‍ശനം നടത്തിയത് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു.
രവീന്ദ്രനാഥ ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങളെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു.
വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്. FakeTagore (വ്യാജ ടാഗോര്‍) എന്ന ഹാഷ്ടാഗിലാണ് മോദിയുടെ ചിത്രങ്ങള്‍ അന്ന് ട്വീറ്റ് ചെയ്യപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: PM Modi Pays Tribute To Rabindranath Tagore On His Birth Anniversary