മുംബൈ: എ.പി.ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍. പാര്‍ട്ടി യോഗത്തിലായിരുന്നു ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശ വാദം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി സാധാരണക്കാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും അങ്ങനെയാണ് മോദി എ.പി.ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് എന്നുമായിരുന്നു പാട്ടീല്‍ പറഞ്ഞത്.
കലാമിനെ രാഷ്ട്രപതിയാക്കിയത് മതം നോക്കിയല്ലെന്നും ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവന കൊണ്ടാണെന്നും പാട്ടീല്‍ പറഞ്ഞു.
എന്നാല്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ശിവസേന രംഗത്തുവന്നിട്ടുണ്ട്.
അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് വാജ്‌പേയുടെ ” അറ്റകൈ” പ്രയോഗമായിരുന്നു എന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് കലാമിനെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ശ്രമിച്ച് സ്വയം അപഹാസ്യരാകാന്‍ നില്‍ക്കരുതെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക