| Saturday, 9th March 2019, 3:08 pm

മോദി ഞങ്ങളുടെ അച്ഛനാണ്, ഇന്ത്യയുടെ അച്ഛനാണ്: അണ്ണാ ഡി.എം.കെ നേതാവ് കെ.ടി.ആര്‍ ബാലാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രോദി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ അച്ഛനാണെന്ന് അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് ക്ഷീരവികസന വകുപ്പുമന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മോദി ഞങ്ങളുടെ അച്ഛനാണ്. ഇന്ത്യയുടെ അച്ഛനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു.” ബാലാജി പറഞ്ഞു.

അണ്ണാ ഡി.എം.കെ മുന്‍കാല നേതാവായിരുന്ന ജയലളിത ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന നിലപാടെടുത്തയാളാണ്. അങ്ങനെയിരിക്കെ എന്തുകൊണ്ട് അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read:മോഷണമുതല്‍ കള്ളന്‍ തിരികെ തന്നോ? ; റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പിയാണ് ഉപയോഗിച്ചതെന്ന കേന്ദ്രത്തിന്റെ പുതിയ വാദത്തെ പരിഹസിച്ച് ചിദംബരം

” അമ്മയുടെ തീരുമാനം വേറൊന്നായിരുന്നു. അത്തരമൊരു മഹത് വ്യക്തിത്വത്തിന്റെ അസാന്നിധ്യത്തില്‍ മോദിയാണ് ഞങ്ങളുടെ അച്ഛന്‍. ഇന്ത്യയുടെ അച്ഛന്‍.” അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 19നാണ് ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ – പി.എം.കെ സഖ്യം രൂപീകരിച്ചത്. അഞ്ച് ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുമെന്നാണ് ധാരണ.

Latest Stories

We use cookies to give you the best possible experience. Learn more