| Friday, 11th January 2019, 10:57 am

മോദി ഹിറ്റ്‌ലറിനേയും പുടിനേയും പോലെ; രൂക്ഷ വിമര്‍ശനവുമായി സുശീല്‍ കുമാര്‍ ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ. മോദി അഡോള്‍ഫ് ഹിറ്റ്‌ലറിനെപ്പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു ഷിന്‍ഡെയുടെ വിമര്‍ശനം.

മോദിയും ഹിറ്റ്‌ലറുമായി വ്യത്യാസമൊന്നുമില്ല. ഒരു ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന് സമാനമാണ് അദ്ദേഹത്തിന്റെ പ്രവൃത്തി.

മോദി ആര് പറയുന്നതും മുഖവിലയ്‌ക്കെടുക്കുന്ന ആളല്ല. അദ്ദേഹം അദ്ദേഹം പറയുന്നത് മാത്രമേ കേള്‍ക്കൂ. സി.ബി.ഐ ഡയരക്ടറെ ഒരു അര്‍ധരാത്രിയില്‍ പെട്ടെന്ന് മാറ്റി. നോട്ട് നിരോധനവും അങ്ങനെ എടുത്ത തീരുമാനം തന്നെ.


നാണമുണ്ടെങ്കില്‍ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കണം; അമിത് ഷായുടെ താക്കീതിന് പിന്നാലെ ശിവസേനയോട് എന്‍.സി.പി


ഇത് യഥാര്‍ത്ഥത്തില്‍ സ്വേച്ഛാധിപത്യമല്ലേ? ധനമന്ത്രിയോടോ ആര്‍.ബി.ഐ ഗവര്‍ണറോടോ പോലും അഭിപ്രായം ചോദിക്കാതെയായിരുന്നു അത്തരമൊരു തീരുമാനം അദ്ദേഹം എടുത്തത്. എന്താണോ തോന്നുന്നത് അത് ചെയ്യും. അതില്‍ തെറ്റും ശരിയും ഒന്നും പരിശോധിക്കാന്‍ മോദിക്ക് അറിയില്ല. ഒരു ഏകാധിപതിയായി തന്നെ സ്വയം അവരോധിക്കുകയാണ് മോദി. – ഷിന്‍ഡെ പറഞ്ഞു.

സോലാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരമായ ലാത്തിച്ചാര്‍ജ് ആണെന്നും ഷിന്‍ഡെ വിമര്‍ശിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ആകാശത്ത് കറുത്ത ബലൂണ്‍ പറത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

ജനാധിപത്യത്തില്‍ എല്ലായ്‌പ്പോഴും ഇത്തരം പ്രതിഷേധങ്ങളും പ്രകടനങ്ങള്‍ നടന്നുവന്നിട്ടുണ്ട്. പക്ഷേ, ആദ്യമായാണ് സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ പേരില്‍ പൊലീസിനെ കൊണ്ട് കോണ്‍ഗ്രസുകാരെ ഇത്തരത്തില്‍ തല്ലിച്ചതയ്ക്കുന്നതെന്നും ഷിന്‍ഡെ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more