പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്.
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിന് മോദി സമയം കൊടുത്തില്ലെന്നും മോദിയുടെ ഈ പ്രവൃത്തി നിതീഷിനെ അപമാനിക്കുന്നതാണെന്നുമാണ് തേജസ്വി യാദവ് പറഞ്ഞത്.
പ്രധാനമന്ത്രി മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 4 ന് നിതീഷ് കത്തയിച്ചിരുന്നു. എന്നാല്‍ തന്റെ കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നിതീഷ് തന്നെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം.
” കേന്ദ്രത്തിലും ബീഹാറിലും എന്‍.ഡി.എ സര്‍ക്കാരുകള്‍ ഉള്ളതിനാല്‍ ഞങ്ങള്‍, ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാക്കള്‍, പ്രത്യേക ചായ്‌വൊന്നുമില്ലാതെ , ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചേംബറില്‍ പോയി കണ്ടു. പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ നിങ്ങള്‍ കുറച്ചു സമയം ആവശ്യപ്പെടൂവെന്നും ഞങ്ങള്‍ പോയി അദ്ദേഹത്തെ കാണുമെന്നും പറഞ്ഞു,” തേജസ്വിയാദവ് പറഞ്ഞു.
ഒരാഴ്ചയായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് നിതീഷിന് സമയം കൊടുക്കാതെ അപമാനിക്കുകയാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് നേരത്തെ തന്നെ നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇക്കാര്യമുന്നയിച്ചാണ് നരേന്ദ്രമോദിയ്ക്ക് നിതീഷ് കത്തയച്ചത്. എന്നാല്‍ വിഷയത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: PM Modi Insulted Nitish Kumar Over Caste Census”: Tejashwi Yadav